യുഎഇയിൽ 24 മണിക്കൂറിൽ 4 കോവിഡ് മരണം; 1,552 കോവിഡ് ബാധിതർ

By Team Member, Malabar News
UAE Covid
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,552 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരണപ്പെട്ടത്. കൂടാതെ 1,518 പേർ രാജ്യത്ത് 24 മണിക്കൂറിൽ രോഗമുക്‌തി നേടുകയും ചെയ്‌തു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,42,601 ആയി ഉയർന്നു. ഇവരിൽ 6,20,812 പേർ രാജ്യത്ത് ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. 1,843 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 19,946 പേരാണ് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,58,483 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 59.3 ദശലക്ഷമായി ഉയർന്നതായും അധികൃതർ അറിയിച്ചു.

Read also : ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE