ലോകത്ത് 5.84 കോടി കോവിഡ് ബാധിതർ; ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ

By News Desk, Malabar News
covid updates world
Ajwa Travels

ന്യൂയോർക്ക്: ലോകത്ത് ബാധിതരുടെ എണ്ണം അഞ്ച് കോടി എൺപത്തി നാല് ലക്ഷം പിന്നിട്ടു. അഞ്ചര ലക്ഷത്തിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,494,754 ആയി ഉയർന്നു. 1,386,570 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 40,467,900 പേർ രോഗമുക്‌തി നേടി.

ലോകത്ത് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ അമേരിക്കയിലാണ്. 1,62,340 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,450,666 ആയി. മരണസംഖ്യയും യുഎസിൽ വർധിച്ച് വരികയാണ്. 261,790 പേരാണ് ഇതുവരെ മരിച്ചത്. 7,403,847 പേർ രോഗമുക്‌തി നേടി. 4,785,029 സജീവ കേസുകളാണ് ഇവിടെയുള്ളത്. ഇതിൽ 22,927 പേരുടെ സ്‌ഥിതി ഗുരുതരമാണ്.

Also Read: ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

അമേരിക്കയുടെ തൊട്ട് പിന്നിലാണ് ഇന്ത്യ. 9,095,908 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ബ്രസീലിലും മോശമായ അവസ്‌ഥയാനുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്‌ഥാനത്താണ് ബ്രസീൽ. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 6,052,786 പേരാണ് ബ്രസീലിൽ ഇതുവരെ രോഗബാധിതരായത്. 169,016 പേർ മരിച്ചു. 5,429,158 പേർ രോഗമുക്‌തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE