വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

By Trainee Reporter, Malabar News
cannabis case palakkad
Representational Image
Ajwa Travels

പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി നിഖിൽ ഉലഹന്നാൻ (29) എന്നിവരെയാണ് എക്‌സൈസ് വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്. ദേശീയ പാത വടക്കാഞ്ചേരി ടൗണിന് സമീപം റോയൽ ജങ്ഷൻ ഭാഗത്ത് സർവീസ് റോഡ് വഴി ചെടികൾ കയറ്റി പോകുന്ന ലോറിയിൽ ഇവർ കഞ്ചാവ് ഒളിപ്പിച്ച് കടത്തുകയായിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സ്‌റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലോറി തടഞ്ഞ് നടത്തിയ പരിശോധനയിൽ ആണ് 51 കിലോ തൂക്കമുള്ള കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. പ്രതികളെയും ലോറിയും എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തു. തുടർ നടപടികൾക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂർ എക്‌സൈസ് സിഐക്ക് കൈമാറി.

Read Also: കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്‌ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE