കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്‌ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ

By Team Member, Malabar News
Child Abuse Kerala
Representational image

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി പോലീസ്. കഴിഞ്ഞ 5 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വലിയ വർധനയാണ് സംസ്‌ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1,639 കേസുകളാണ് ഈ കാലയളവിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത്‌.

2021 ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകളിലാണ് സംസ്‌ഥാനത്ത് ഇത്രയധികം വർധന ഉണ്ടായത്. ആകെ കേസുകളിൽ 627 കുട്ടികൾ കഴിഞ്ഞ 5 മാസത്തിനിടെ സംസ്‌ഥാനത്ത് ബലാൽസംഗത്തിന് ഇരയായതായി പോലീസ് വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഈ കാലയളവിൽ മാത്രം സംസ്‌ഥാനത്ത് 15 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 89 കുട്ടികൾ തട്ടിക്കൊണ്ട് പോകലിന് ഇരയായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ ഒന്നര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്‌ഥാനത്ത് 43 കുട്ടികളാണ് അക്രമങ്ങളെ തുടർന്ന് കൊല്ലപ്പെട്ടത്. കൂടാതെ 5 വയസിന് താഴെയുള്ള കുട്ടികൾ പോലും വലിയ രീതിയിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കുന്നു.

Read also : മഴക്കാലമാണ്, മുടിയുടെ പരിചരണം മറക്കല്ലേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE