മഴക്കാലമാണ്, മുടിയുടെ പരിചരണം മറക്കല്ലേ

By Desk Reporter, Malabar News
Hair-Care
Ajwa Travels

മഴക്കാലമാണ്, നിങ്ങളുടെ മുടിയിഴകൾക്ക് വളരെയധികം പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയമാണ് ഇതെന്ന് അറിയാമല്ലോ. അൽപ സമയം മുടിക്കായി മാറ്റിവെക്കാൻ മറക്കരുത്. മുടിയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ;

  1. മഴക്കാലമല്ലേ, മുടി ഉണങ്ങാൻ പ്രയാസമല്ലേ എന്നുകരുതി തല കഴുകുന്നത് ഒഴിവാക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പുറത്തുപോകും മുമ്പ് പ്രൊട്ടക്റ്റീവ് സിറം ഉപയോഗിക്കാനും ശ്രദ്ധിക്കണം. മഴക്കാലത്ത് പാർട്ടികളിലും മറ്റും പോകുമ്പോൾ വെജ് സ്റൈലിങ് ഒഴിവാക്കുക.
  2. നനഞ്ഞ മുടി കെട്ടി വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മുടി കെട്ടിവെക്കുന്നതുമൂലം ദുർഗന്ധവും മുടിയിൽ കെട്ടുകൾ രൂപപ്പെടുകയും ചെയ്യും. അതിനാൽ നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക.
  3. കെമിക്കലി ട്രീറ്റ് ചെയ്യപ്പെട്ട മുടി മഴക്കാലത്ത് കട്ടി കൂടിയതായി കാണപ്പെടാറുണ്ട്. ചീകുമ്പോൾ ചീപ്പ് അകത്തേക്ക് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നും. ഇതിനു ഡീപ് കണ്ടീഷനിങ് ആണ് പരിഹാരം.
  4. മുടികൊഴിച്ചിൽ മഴക്കാലത്ത് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടാൽ വിദഗ്‌ധ ഉപദേശം തേടുക.
  5. തലയിൽ അൻപതു പൈസ വട്ടത്തിൽ മുടികൊഴിഞ്ഞാൽ അലോപേഷ്യ എന്ന രോഗമാണെന്നു മനസിലാക്കി എത്രയുംവേഗം ഒരു ഡർമറ്റോളജിസ്‌റ്റിനെ കാണുക.
  6. മഴക്കാലത്ത് തലയിൽ ചൊറിച്ചിൽ കൂടുക സ്വാഭാവികമാണ്. പലരും ഇത് താരനാണെന്ന മുൻധാരണയിൽ ചികിൽസ ചെയ്യാറുമുണ്ട്. എന്നാൽ ഇത് ഒരുപക്ഷെ വരണ്ട ചർമം പൊഴിയുന്നതാകാം. ഇത് വെച്ചുകൊണ്ടിരിക്കാതെ വിദഗ്‌ധ സഹായം തേടുക.
  7. ചികിൽസക്ക് ഒപ്പം ആരോഗ്യമുള്ള മുടിക്ക് നല്ല ഉറക്കവും ടെൻഷനും പ്രശ്‌നങ്ങളും ഇല്ലാത്ത മനസും പ്രധാനമാണ്.

Most Read:  കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE