5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത്‌ 58,243 കർഷകരെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിൽ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് മന്ത്രിയുടെ വിശദീകരണം.

2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌ത കർഷകരുടെ എണ്ണം 58243 ആണെന്ന് മന്ത്രി സഭയിൽ അറിയിച്ചു. 201512,602, 201611,379, 201712,602, 201811,379, 201910,281 എന്നിങ്ങനെയാണ് ആത്‍മഹത്യ ചെയ്‌ത കർഷകരുടെ എണ്ണം. ഇതിൽ ഏറ്റവും കൂടുതൽ കർഷകർ ആത്‍മഹത്യ ചെയ്‌തത്‌ മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌ സംസ്‌ഥാനങ്ങളിലാണെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE