ലോകത്ത് 6.85 കോടി കോവിഡ് ബാധിതർ; രോഗവ്യാപനം ഏറ്റവും രൂക്ഷം അമേരിക്കയിൽ

By News Desk, Malabar News
covid updates world
Representational Image
Ajwa Travels

ന്യൂയോർക്ക്:  പുതിയ കേസുകൾ 5,76,410 ആയതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. 68,568,681 കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. 1,563,133 പേർ രോഗം മൂലം മരിച്ചു. രോഗ മുക്‌തി നേടിയവരുടെ എണ്ണം 47,462,805 ആയി. 19,542,743 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 106,396 പേർ ഗുരുതരാവസ്‌ഥയിലാണ്. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ്.

അമേരിക്കയിൽ ഇപ്പോഴും രോഗവ്യാപനം രൂക്ഷമാണ്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌. 15,591,709 പേർക്കാണ് രോഗബാധ. 293,398 പേർ കോവിഡ് മൂലം മരിച്ചു. 9,087,069 പേർ രോഗമുക്‌തി നേടി. ഇതിൽ 26,860 പേരുടെ നില ഗുരുതരമാണ്.

Also Read: ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ചർച്ച ചെയ്യും; കർഷക യോഗം ഇന്ന്

ലോകത്ത് കോവിഡ് ബാധയുടെ കാര്യത്തിൽ രണ്ടാം സ്‌ഥാനത്തുള്ളത് ഇന്ത്യയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. അതേസമയം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. അഞ്ച് മാസത്തിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് 27,000ൽ താഴെയായി. നിലവിൽ 3.83 ലക്ഷം പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. ബ്രസീൽ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തിൽ ഇന്ത്യക്ക് തൊട്ട് പിന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE