ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2000ന് താഴെയാണ്. 24 മണിക്കൂറിനിടെ 1,647 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്തരായ ആളുകളുടെ എണ്ണം 97,743 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 2,86,78,390 ആളുകൾ ഇതുവരെ രോഗമുക്തരായി. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 3,85,137 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് പ്രതിദിനം രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 7,60,019 പേരാണ് ഇപ്പോൾ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 96.16 ശതമാനമാണ്. 27,23,88,283 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചത്. കൂടാതെ ഇന്നലെ മാത്രം രാജ്യത്ത് 19,02,009 കോവിഡ് പരിശോധനകൾ നടത്തിയതായും, ഇതോടെ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 38,92,07,637 ആയി ഉയർന്നെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
Read also : മൂന്നാം തരംഗം 6-8 ആഴ്ചക്കകം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് മേധാവി