തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ളതും, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 96 മദ്യഷോപ്പുകളാണ് മാറ്റി സ്‌ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി നൽകിയ കർശന നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കുന്നത് എറണാകുളം ജില്ലയിലാണ്. 18 മദ്യഷോപ്പുകളാണ് എറണാകുളത്ത് അടിസ്‌ഥാന സൗകര്യം ഇല്ലാത്തതിന്റെയും, ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതിന്റെയും പേരിൽ മാറ്റാൻ ഒരുങ്ങുന്നത്. അതേസമയം ഏറ്റവും കുറവ് കാസർഗോഡ് ജില്ലയിലാണ്. ഇവിടെ ഒരു മദ്യഷോപ്പ് മാത്രമാണ് മാറ്റി സ്‌ഥാപിക്കുന്നത്.
കൂടുതൽ കെട്ടിടങ്ങളും മാറ്റി സ്‌ഥാപിക്കാനുള്ള പ്രധാന കാരണം അടിസ്‌ഥാന സൗകര്യം ഇല്ലാത്തതാണ്. കൂടാതെ പൊതു നിരത്തിൽ ഗതാഗത കുരുക്ക് സൃഷ്‌ടിക്കുന്നതാണ് മറ്റൊരു കാരണം. തിരുവനന്തപുരം–7, കൊല്ലം–6, പത്തനംതിട്ട–4, ആലപ്പുഴ–10, കോട്ടയം–9,ഇടുക്കി–4, എറണാകുളം–18,തൃശൂർ–10, പാലക്കാട്–8, മലപ്പുറം–9,കോഴിക്കോട്–4,വയനാട്–2, കണ്ണൂർ–4, കാസർകോട്–1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മാറ്റി സ്‌ഥാപിക്കുന്ന മദ്യഷോപ്പുകളുടെ എണ്ണം.
Read also: ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി