ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്ടണാണ് ലെസ്റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ പെനാൽട്ടി ഗോളിലൂടെ മുന്നിലെത്തിയ സതാംപ്ടണെതിരെ 68ആം മിനിറ്റിൽ ജോണി ഇവാൻസിലൂടെ ലെസ്റ്റര്‍ സമനില പിടിക്കുകയായിരുന്നു.
മൽസരത്തിന്റെ പത്താം മിനിറ്റിൽ വെസ്റ്റർഗാർഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായി കളിച്ചാണ് സതാംപ്ടൺ ലെസ്റ്ററിനെ സമനിലയിൽ കുരുക്കിയത്. മൽസരം സമനിലയിൽ കലാശിച്ചെങ്കിലും ലെസ്റ്റർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഇന്ന് നടക്കുന്ന മൽസരത്തിൽ സിറ്റി ക്രിസ്റ്റൽ പാലസിനെയും, ചെൽസി ഫുൾഹാമിനെയും നേരിടും.
Read Also: തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ