പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്

By Staff Reporter, Malabar News
Southampton-v-Leicester-City
Ajwa Travels

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്‌റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്‌ടണാണ് ലെസ്‌റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ പെനാൽട്ടി ഗോളിലൂടെ മുന്നിലെത്തിയ സതാംപ്‌ടണെതിരെ 68ആം മിനിറ്റിൽ ജോണി ഇവാൻസിലൂടെ ലെസ്‌റ്റര്‍ സമനില പിടിക്കുകയായിരുന്നു.

മൽസരത്തിന്റെ പത്താം മിനിറ്റിൽ വെസ്‌റ്റർഗാർ‍ഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായി കളിച്ചാണ് സതാംപ്‌ടൺ ലെസ്‌റ്ററിനെ സമനിലയിൽ കുരുക്കിയത്. മൽസരം സമനിലയിൽ കലാശിച്ചെങ്കിലും ലെസ്‌റ്റർ പോയിന്റ് പട്ടികയിൽ മൂന്നാം സ്‌ഥാനത്ത്‌ തുടരുകയാണ്. മാഞ്ചസ്‌റ്റർ സിറ്റി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഇന്ന് നടക്കുന്ന മൽസരത്തിൽ സിറ്റി ക്രിസ്‌റ്റൽ പാലസിനെയും, ചെൽസി ഫുൾഹാമിനെയും നേരിടും.

Read Also: തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE