മനാമ: ക്ളീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി ഹാപ്പി ഹൗസ് ബഹ്റൈൻ. ഗഫൂളിലെയും, ഗുദൈബിയലെയും ക്യാമ്പുകളിൽ താമസിക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളികൾക്കാണ് റമദാൻ മാസത്തിൽ ഹാപ്പി ഹൗസ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.
ഹാപ്പി ഹൗസിന്റെ ജനകീയ മുഖമായ ചാരിറ്റി വിംഗാണ് ഈ പ്രവർത്തനം നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഏറെക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇഫ്താർ കിറ്റ് വിതരണവും നടത്തിയത്.
Read Also: കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും