കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ

By News Desk, Malabar News

എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.

കപ്പൂർ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലൻ മുള്ളംകുന്ന് ഭാഗത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ കിണറിനോട് ചേർന്നാണ് പുതിയ കിണർ രൂപപ്പെട്ടിരിക്കുന്നത്. 10 അടിയോളം താഴ്‌ചയുള്ള കുഴി കിണർ പോലെ വട്ടത്തിലാണ് രൂപപ്പെട്ടത്. സമീപവാസികളായ യുവാക്കൾ വലിയ ശബ്‌ദം കേട്ട് ഓടിക്കൂടിയപ്പോഴാണ് അപ്രതീക്ഷിതമായി കിണർ രൂപം കൊണ്ടത് കാണുന്നത്.

മഴ അത്രയധികം തീവ്രമായാണ് പല ജില്ലകളിലും പെയ്യുന്നത്. നാശനഷ്‌ടങ്ങളും രൂക്ഷമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. അപകടസാധ്യതയുള്ള സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും തുടങ്ങി.

Also Read: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്; തിരുവനന്തപുരം ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE