കോവിഡ് വ്യാപനം; തിരിച്ചടി നേരിട്ട് ഇലക്‌ട്രോണിക്‌സ് മേഖലയും

By Staff Reporter, Malabar News
lg-panasonic
Representational Image

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വലിയ രീതിയിലാണ് സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപിച്ചതോടെ പല സംസ്‌ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. സാമ്പത്തിക മേഖലയ്‌ക്ക്‌ ഇത് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചത്.

ഇന്ത്യയിലെ വന്‍കിട ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ക്കും കോവിഡ് മൂലം കനത്ത തിരിച്ചടി നേരിട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. മിക്ക കമ്പനികള്‍ക്കും വില്‍പന വലിയ രീതിയില്‍ ഇടിവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്. കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പന ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം. മുന്‍നിര ഇലക്‌ട്രോണിക് കമ്പനികളായ എല്‍ജി, പാനസോണിക്, വിവോ, ഓപ്പോ, ഹെയര്‍, ഗോദ്റെജ് എന്നീ കമ്പനികളെയാണ് ഇടിവ് കാര്യമായി ബാധിച്ചിരിക്കുന്നത്.

കമ്പനികളുടെ പ്ളാന്റുകള്‍ പൂട്ടുകയും ഉൽപാദനം ക്രമാധീതമായി കുറയുകയും ചെയ്‌തിട്ടുണ്ട്. ആഗോള തലത്തില്‍ ആപ്പിളിനുള്‍പ്പെടെ വില്‍പന ഇടിവുണ്ടായിട്ടുണ്ട്. ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളില്‍ പലതും തങ്ങളുടെ ഇലക്‌ട്രോണിക് ഭാഗങ്ങളും ഉല്‍പന്നങ്ങളും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അടച്ചിടൽ നടപ്പാക്കിയതോടെ എല്ലാതരം പ്രവർത്തനങ്ങളും നിലച്ചു. ഇത് തകർച്ചയുടെ ആഘാതം കൂട്ടിയിട്ടുണ്ട്.

Read Also: ‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE