‘പത്‌മ’യുടെ ആദ്യ ടീസർ പുറത്തെത്തി; അനൂപ് മേനോന്റെ ആദ്യ നിർമാണ സംരംഭം

By Siva Prasad, Special Correspondent (Film)
  • Follow author on
Padma _ Anoop Menons Malayalam Movie
Ajwa Travels

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ‘പത്‌മ’ സിനിമയുടെ ആദ്യ ടീസറാണ് ഇന്ന് റിലീസ് ചെയ്‌തത്‌. ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ അനൂപ് മേനോന്‍ തന്നെയാണ് നിർവഹിക്കുന്നത്.

പ്രഖ്യാപന സമയത്ത് തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്ന ‘പത്‌മ’യിൽ ടൈറ്റിൽ കഥാപാത്രമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്‌മിയാണ് എത്തുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞ വർഷം റിലീസ് ചെയ്‌തിരുന്ന ‘കിങ് ഫിഷ്’ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.

അനൂപ് മേനോൻ സ്‌റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്‌മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്‌ണൻ, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒരു വലിയ നഗരത്തിന്റെ പാശ്‌ചാത്തലത്തിൽ കഥ നടക്കുന്ന ‘പത്‌മ’യിൽ അടിപൊളി ‘മാസ്’ ലുക്കിലാണ് കേന്ദ്ര കഥാപാത്രമായി സുരഭിയെത്തുന്നത്. ഇരുപതോളം പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

Padma _ Anoop Menon's Malayalam Movie

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല – ദുന്‍ദു രഞ്‌ജീവ്‌, എഡിറ്റര്‍ – സിയാന്‍ ശ്രീകാന്ത്, സംഗീതം – നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – അനില്‍ ജി, ഡിസൈന്‍ – ആന്റണി സ്‌റ്റീഫൻ, വാർത്താപ്രചരണം – പി ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read: ജൻമദിനത്തിൽ കരുതലിന്റെ കൈത്താങ്ങ്; ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നൽകി മോഹന്‍ലാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE