ജൻമദിനത്തിൽ കരുതലിന്റെ കൈത്താങ്ങ്; ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നൽകി മോഹന്‍ലാല്‍

By Staff Reporter, Malabar News
Mohanlal
Ajwa Travels

കൊച്ചി: തന്റെ 61ആം ജൻമദിനത്തില്‍ കരുതലിന്റെ കരം നീട്ടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. കോവിഡ് പശ്‌ചാത്തലത്തിൽ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നൽകിയാണ് ലാലേട്ടൻ തന്റെ പിറന്നാൾ ‘ആഘോഷമാക്കിയത്’.

തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവ നൽകിയത്.

ഇവൈ ജിഡിഎസ്, യുഎസ്‌ടി എന്നിവയുമായി സഹകരിച്ചാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്‌തത്‌. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കേരള സര്‍ക്കാരിന്റെ കെഎഎസ്‌പി(കാരുണ്യ പദ്ധതി) ആരോഗ്യപരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒരു പോലെ ഈ സഹായം മോഹന്‍ലാല്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കും ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്‌ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നൽകിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി നേരത്തെയും നിരവധി സഹായങ്ങള്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. വിവിധ സംസ്‌ഥാനങ്ങളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങൾ വിതരണം ചെയ്‌ത അദ്ദേഹം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കും സഹായധനം നൽകിയിരുന്നു. മാത്രവുമല്ല സിനിമാമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സഹായത്തിനായി ഫെഫ്‌കയ്‌ക്ക് പത്ത് ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു.

Read Also: ബ്ളാക്ക് ഫംഗസ് വ്യാപനം വർധിക്കുന്നു; സംസ്‌ഥാനത്ത് 20 ലധികം പേർക്ക് രോഗബാധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE