തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ദുർബലമാവാൻ തുടങ്ങിയെങ്കിലും കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടർന്ന് 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
Also Read: ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷി യോഗം; ബിജെപി പങ്കെടുക്കും, നിയമപോരാട്ടം പരിഗണനയിൽ