കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

By Team Member, Malabar News
kozhikode medical college2
Kozhikode Medical College

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി അധികൃതർ വ്യക്‌തമാക്കി. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് 16 പേരാണ്. ഇവരിൽ രണ്ട് പേരുടെ സ്‌ഥിതി ഗുരുതരവുമാണ്.

രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവർക്ക് വിതരണം ചെയ്യാൻ നിലവിൽ ആശുപത്രിയിൽ മരുന്നില്ല. മരുന്നിന്റെ സ്‌റ്റോക്ക് അവസാനിക്കാറായെന്ന് ബന്ധപ്പെട്ടവരെ നേരത്തെ തന്നെ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. എന്നാൽ ഉടൻ എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ മരുന്ന് ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്‌തമാക്കി.

Read also : കുഴൽപ്പണ കേസ്; പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE