തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടക്കത്തിൽ തന്നെ ബാലഗോപാൽ പ്രശംസിച്ചു.
കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളുമാണ് ബജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക-തൊഴിൽ-ആരോഗ്യ മേഖലകളിൽ വലിയ പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. അത് മറികടക്കാനുള്ള നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നോട്ട് പോകാനുള്ള നിർദ്ദേശങ്ങളാണ് ബജറ്റ് മുന്നോട്ട് വെക്കുകയെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്ദങ്ങൾ പിറകോട്ടടിക്കും