തിരുവനന്തപുരം: പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ 87.94 ശതമാനം പേര് വിജയിച്ചു. 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. 11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സയൻസ് വിദ്യാർഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്, 91.11 ശതമാനം. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിൽ, 82.53 ശതമാനം. വൈകിട്ടു 4 മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്.
National News: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേന്ദ്രം