ബിടെക് പരീക്ഷ നടത്താം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

By Staff Reporter, Malabar News
Kerala-High-Court-ktu exams

കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ അനുവദിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്.

ബിടെകിന്റെ ഒന്നാം സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ പരീക്ഷകളാണ് സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം റദ്ദാക്കിയത്. എന്നാൽ കെടിയു പരീക്ഷ അടുത്ത ഓഗസ്‌റ്റ് 2, 3 തീയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.

അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേരള സാങ്കേതിക സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

അതേസമയം ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും തീരുമാനമായി.

Most Read: പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE