തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,96,902 ആണ്. ഇതിൽ രോഗബാധ 22,056 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 17,761 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 131 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 11.2% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,49,534 പേരാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 895
കണ്ണൂർ: 1179
വയനാട്: 685
കോഴിക്കോട്: 2400
മലപ്പുറം: 3931
പാലക്കാട്: 1649
തൃശ്ശൂർ: 3005
എറണാകുളം: 2397
ആലപ്പുഴ: 1461
കോട്ടയം: 1067
ഇടുക്കി: 375
പത്തനംതിട്ട: 549
കൊല്ലം: 1462
തിരുവനന്തപുരം: 1101
സമ്പര്‍ക്ക രോഗികള്‍ 20,960 ഇന്നുണ്ട്. ഉറവിടം അറിയാത്ത 876 രോഗബാധിതരും, 1,49,534 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 100 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.03 ശതമാനമാണ്.ഇന്നത്തെ 22,056 രോഗബാധിതരില്‍ 120 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 20,960 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 875 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1086 പേര്‍ക്കും, കോഴിക്കോട് 2367, മലപ്പുറം 3679, വയനാട് ജില്ലയില്‍ നിന്നുള്ള 676 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1196 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2989 പേര്‍ക്കും, എറണാകുളം 2296, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 1446 പേര്‍ക്കും, ഇടുക്കി 364, കോട്ടയം 1017, കൊല്ലം ജില്ലയില്‍ നിന്നുള്ള 1451 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 527, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 991 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Film News: ‘ഉടുമ്പ്’ U/A സർട്ടിഫിക്കറ്റ് നേടി; റിലീസ് തിയേറ്ററിൽ
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 17,761, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542. ഇനി ചികിൽസയിലുള്ളത് 1,49,534 ഇതുവരെ ആകെ 31,60,804 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 16,457 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 131 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 100 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെയാണ് രോഗബാധ.
Most Read: പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 27,113 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: സംസ്ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രവേശനം അടുത്തയാഴ്ച മുതൽ