‘ഉടുമ്പ്’ U/A സർട്ടിഫിക്കറ്റ് നേടി; റിലീസ് തിയേറ്ററിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
'Udumbu' gets U/A certificate; In the Release theater
Ajwa Travels

ശെന്തിൽ കൃഷ്‌ണനെ നായകനാക്കിയും അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയ അഭിനേതാക്കളെ അണിനിരത്തിയും കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത ‘ഉടുമ്പ്’ സകുടുംബം കാണാവുന്ന U/A സർട്ടിഫിക്കറ്റ് നേടി.

അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്ന് തിരക്കഥയൊരുക്കിയ ‘ഉടുമ്പ്’, വേറിട്ട കാഴ്‌ചാനുഭവം നൽകുന്ന ത്രില്ലർ പാശ്‌ചാതലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.

റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലങ്കിലും ‘ഉടുമ്പ്’ തിയേറ്ററിൽ തന്നെയാണ് റിലീസ് ചെയ്യുക. മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്‌ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയത്.

ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ളാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണ്ണൻ താമരക്കുളം തന്നെയാണ് ഉടുമ്പ് ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. സാനന്ദ് ജോർജ് ഗ്രേസ് സംഗീതം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് വിടി ശ്രീജിത്ത് കൈകാര്യം ചെയ്യുന്നു. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം.

Most Read: വ്യാജ തെളിവുണ്ടാക്കാൻ നീക്കം; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ ഐഷ വീണ്ടും ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE