‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി

By Desk Reporter, Malabar News
Court against Kangana-Ranaut
Ajwa Travels

മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. “ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം”- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി കേസിലാണ് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയുടെ പരാമര്‍ശം.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹരജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കങ്കണ അറിയിച്ചത്. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്‌തമാക്കി. കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാവേദ് അക്‌തർ കങ്കണക്കെതിരെ പരാതി നൽകിയത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമര്‍ശം തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

Most Read:  കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പടുത്തണം; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE