കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ അഡ്വക്കേറ്റ് ഗിരീഷ് നെയ്യാര്‍, ബാദുഷ എന്‍എം എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ‘വിരുന്ന്‘ ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി, അര്ജുന്, നിക്കി ഗില്‍റാണി, ജയറാം, ഉണ്ണിമുകുന്ദന് തുടങ്ങിയവർ അവരവരുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
സൗത്ത് ഇന്ത്യൻ ആക്ഷൻ കിംഗ് അർജുൻ നായകനാകുന്ന ‘വിരുന്ന്‘ ആദ്യഷെഡ്യൂൾ ഈയിടെയാണ് പൂർത്തീകരിച്ചത്. 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയാകുന്നത്.
ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമൻ, ഒരു സെക്കന്റ് ക്ളാസ് യാത്ര തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നിക്കി ഗൽറാണിയെ കൂടാതെ, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡിഡി എൽദോ തുടങ്ങയ അഭിനേതാക്കളും ‘വിരുന്ന്‘ -ൽ അണിനിരക്കുന്നുണ്ട്.
ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി നിർവഹിക്കുന്നത് രവിചന്ദ്രനാണ്. പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവർ വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയുടെ കൂടുതൽ വാർത്തകൾ ‘ഇവിടെ’ വായിക്കാം.
Most Read: നഴ്സിന് അശ്ളീല സന്ദേശമയച്ച് അധ്യാപകൻ; നാട്ടുകാർ ചേർന്ന് മർദിച്ചു