‘വിരുന്ന്’ ടൈറ്റില്‍ പോസ്‌റ്റ്; പുറത്തിറക്കിയത് മമ്മൂട്ടി, ജയറാം, അർജുൻ തുടങ്ങിയ പ്രമുഖർ

By Siva Prasad, Special Correspondent (Film)
  • Follow author on
'Virunnu' title post; Released by Mammootty, Jayaram and Arjun
Ajwa Travels

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അഡ്വക്കേറ്റ് ഗിരീഷ് നെയ്യാര്‍, ബാദുഷ എന്‍എം എന്നിവര്‍ ചേർന്ന് നിർമിക്കുന്ന വിരുന്ന് ടൈറ്റില്‍ പോസ്‌റ്റർ പുറത്തിറക്കി. മമ്മൂട്ടി, അര്‍ജുന്‍, നിക്കി ഗില്‍റാണി, ജയറാം, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവർ അവരവരുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്‌തത്.

സൗത്ത് ഇന്ത്യൻ ആക്ഷൻ കിംഗ് അർജുൻ നായകനാകുന്ന വിരുന്ന് ആദ്യഷെഡ്യൂൾ ഈയിടെയാണ് പൂർത്തീകരിച്ചത്. 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്‌ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയാകുന്നത്.

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമൻ, ഒരു സെക്കന്റ്‌ ക്‌ളാസ് യാത്ര തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നിക്കി ഗൽറാണിയെ കൂടാതെ, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡിഡി എൽദോ തുടങ്ങയ അഭിനേതാക്കളും വിരുന്ന് -ൽ അണിനിരക്കുന്നുണ്ട്.

ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി നിർവഹിക്കുന്നത് രവിചന്ദ്രനാണ്. പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവർ വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയുടെ കൂടുതൽ വാർത്തകൾ ‘ഇവിടെ’ വായിക്കാം.

'Virunnu' By Kannan Thamarakkulam

Most Read: നഴ്‌സിന് അശ്ളീല സന്ദേശമയച്ച് അധ്യാപകൻ; നാട്ടുകാർ ചേർന്ന് മർദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE