ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ്; 29,878 പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര

By Staff Reporter, Malabar News
mahindra
Representational Image
Ajwa Travels

ന്യൂഡെൽഹി: 30,000ത്തിന് അടുത്ത് പിക്കപ്പ് വാഹനങ്ങൾ തിരികെ വിളിച്ച് മഹീന്ദ്ര. വാഹനങ്ങളുടെ ഫ്‌ളൂയിഡ് പൈപ്പിൽ തകരാറ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ നിർമിച്ച 29,878 വാഹനങ്ങളാണ് തിരികെ വിളിച്ചത്.

അതേസമയം വാഹനങ്ങളുടെ പരിശോധനയും മെയിന്റനൻസും സൗജന്യമായി നടത്തുമെന്ന് മഹീന്ദ്ര വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് മഹീന്ദ്ര വാഹനങ്ങൾ തിരികെവിളിക്കുന്നത്. നാഷികിലെ ഫാക്‌ടറിയിൽ 2021 ജൂൺ 21 മുതൽ ജൂലൈ 2 വരെയുള്ള കാലയളവിൽ നിർമിച്ച 600 വാഹനങ്ങൾ മഹീന്ദ്ര ജൂലൈയിൽ തിരികെ വിളിച്ചിരുന്നു. കൂടാതെ 2020 സെപ്‌തംബർ 7 മുതൽ ഡിസംബർ 25 വരെ നിർമിച്ച 1577 താറുകളും ഫെബ്രുവരിയിൽ മഹീന്ദ്ര തിരികെ വിളിച്ചിരുന്നു.

Most Read: കളിക്കാതെ കോടതിക്ക് മുന്നിൽ സത്യം തെളിയിക്കൂ; മഹുവ മൊയ്‌ത്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE