ഇനി മുതൽ ‘അപേക്ഷിക്കേണ്ട’; മാതൃക തീർത്ത് പനച്ചിക്കാട് പഞ്ചായത്ത്

By Desk Reporter, Malabar News
Panachikkad-Panchayath new-model
Ajwa Travels

കോട്ടയം: ജനസേവനത്തിൽ പുതിയ മാതൃക തീർത്ത് കോട്ടയത്തെ പനച്ചിക്കാട് പഞ്ചായത്ത്. ഇനി മുതൽ പഞ്ചായത്തിലെ സേവനങ്ങൾക്കായി ജനങ്ങൾ ‘അപേക്ഷിക്കേണ്ട’, ‘താൽപര്യപ്പെട്ടാൽ’ മതി എന്നാണ് പഞ്ചായത്തിന്റെ തീരുമാനം. അപേക്ഷാ ഫോറത്തിന്റെ പേര് തന്നെ പഞ്ചായത്തിൽ ഇനി മുതൽ ‘ആവശ്യ പത്രിക’ എന്നാകും.

ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് പഞ്ചായത്ത് ഭരണ സമിതിയുടെ സുപ്രധാന തീരുമാനം. ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായുള്ള ഫോറത്തിൽ ഇനി മുതൽ ‘അപേക്ഷിക്കുന്നു’ എന്ന വാക്ക് വേണ്ട. പകരം ഭരണാധികാരികളുടെ പരമാധികാരികളായ ജനം ‘താൽപര്യപ്പെട്ടാൽ’ മതി. അല്ലെങ്കിൽ ‘നിർദ്ദേശിച്ചാൽ’ മതി.

ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ രീതി വളരെ മുൻപ് തന്നെ മാറ്റേണ്ടാതായിരുന്നു എന്നാണ് യുഡിഎഫ് ഭരണ സമിതിയുടെ ഏകാഭിപ്രായം. സർക്കാർ ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു പൊളിച്ചെഴുത്താണ് ആഗ്രഹിക്കുന്നത്. സംസ്‌ഥാന സർക്കാർ ഈ മാതൃക ഏറ്റെടുക്കണമെന്നും പനച്ചിക്കാട് പഞ്ചായത്ത് ആവശ്യപ്പെടുന്നു.

Most Read:  എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE