പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അടിയന്തിര യോഗം വിളിച്ച വിളിച്ച ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, ഇ വിനോദ് കുമാർ, എം സിജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട് സമർപ്പിക്കാനാണ് ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം.
സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. പരിശോധനയിൽ 45 ലക്ഷം രൂപയിലധികം നഷ്ടം ഉണ്ടായതായാണ് കണ്ടെത്തൽ. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു.
Also Read: ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു