പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ

By News Desk, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റിയോട് സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അടിയന്തിര യോഗം വിളിച്ച വിളിച്ച ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഉണ്ണികൃഷ്‌ണൻ, ഇ വിനോദ് കുമാർ, എം സിജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട് സമർപ്പിക്കാനാണ് ഏരിയ കമ്മിറ്റിയുടെ നിർദ്ദേശം.

സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. പരിശോധനയിൽ 45 ലക്ഷം രൂപയിലധികം നഷ്‌ടം ഉണ്ടായതായാണ് കണ്ടെത്തൽ. പിന്നാലെ സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Also Read: ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE