കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതോടെ കുട്ടികളും പ്രായമായവരും രോഗികളും ഉൾപ്പടെയുള്ള 120ഓളം യാത്രക്കാരാണ് വിമാന താവളത്തിൽ കുടുങ്ങിയത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു യാത്രക്കാരുടെ പരാതി.
Read also: പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്തവുമായി എംഎ യൂസഫലി