തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ

By News Desk, Malabar News
Canabis-seized
Ajwa Travels

തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു.

തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട് ആലത്തൂർ സ്വദേശിയും ലോറി ഡ്രൈവറുമായ മനോഹരൻ (35), തൃശൂർ മറ്റത്തൂർ സ്വദേശി വിനീത് (35) എന്നിവരാണ് അറസ്‌റ്റിലായത്‌. ചരക്കിറക്കി വരികയാണെന്ന വ്യാജേന ലോറിയുടെ പിൻഭാഗത്ത് മടക്കിയിട്ടിരുന്ന ടാർപോളിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് ആന്ധ്രയിൽ നിന്ന് എത്തിച്ചതാണെന്നാണ് നിഗമനം.

മലപ്പുറം എസ്‌പി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. തിരൂർ ഡിവൈഎസ്‌പി കെഎ സുരേഷ് ബാബു, സിഐ ലിജോ, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ക്രൈം സ്‌ക്വാഡും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Also Read: ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE