ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

By Staff Reporter, Malabar News
operation toofan
Representational Image

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കേരളാ പോലീസില്‍ സീനിയർ ക്ളർക്കായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വിനോദിന് എതിരെയാണ് നടപടി.

ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭർത്താവുമായ എം വിനോദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ഭർത്താവിന്റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിത ആത്‌മഹത്യ കുറിപ്പില്‍ ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഇത് വാസ്‌തവമാണെന്ന് തെളിഞ്ഞു.

വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട് വന്നതോടെയാണ് വിനോദിനെതിരെ നടപടി സ്വീകരിച്ചത്.

Most Read: നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; ആറര ലക്ഷം കവർന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE