റായ്‌പൂർ: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നടി അലംകൃത സാഹിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്‌ടിച്ചു. ഛത്തീസ്ഗഡിലെ നടിയുടെ വീട്ടിൽ വച്ചാണ് സംഭവം. നടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്‌ടാക്കൾ നടിയെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ മോഷ്‌ടാക്കളിൽ നിന്നും കുതറിയോടിയ നടി മുറിക്കുള്ളിൽ കയറി വാതിലടച്ചു.
എന്നാൽ മോഷ്‌ടാക്കളിൽ 2 പേർ ബാൽക്കണിയിലൂടെ നടിയുടെ മുറിയിൽ കയറുകയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്നാണ് നടിയുടെ പക്കൽ നിന്നും ആറര ലക്ഷം രൂപ കവർന്നത്. കൂടാതെ നടിയുടെ എടിഎം കാർഡ് എടുത്തുകൊണ്ടുപോയ മോഷ്‌ടാക്കൾ 5,000 രൂപ പിൻവലിക്കുകയും ചെയ്‌തു.
കുറച്ചു മാസങ്ങൾക്ക് മുൻപാണ് അലംകൃത നഗരത്തിൽ താമസിക്കാൻ എത്തിയത്. തുടർന്ന് മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു നടി താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 2 ദിവസമായി മാതാപിതാക്കൾ ദൂരയാത്രക്ക് പോയ സാഹചര്യത്തിലാണ് മോഷണം ഉണ്ടായത്. നിലവിൽ പ്രതികളിൽ ഒരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read also: മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂരിലും കനത്ത പോലീസ് ജാഗ്രത