മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂരിലും കനത്ത പോലീസ് ജാഗ്രത

By Trainee Reporter, Malabar News
Maoist
Representational Image
Ajwa Travels

കണ്ണൂർ: കോഴിക്കോട് ജില്ലയിലെ മാവോയിസ്‌റ്റ് സാന്നിധ്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലും കനത്ത പോലീസ് ജാഗ്രത. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിലും പേരാമ്പ്ര പ്ളാന്റേഷൻ പരിസരങ്ങളിലും മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ കണ്ണൂരിലും പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

ആഴ്‌ചകൾക്ക് മുൻപ് വയനാട്-കണ്ണൂർ അതിർത്തി പ്രദേശങ്ങളിലും മാവോയിസ്‌റ്റുകൾ തമ്പടിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മുൻപ് മാവോയിസ്‌റ്റുകൾ എത്തിയിട്ടുള്ള പേരാവൂർ, ആറളം, കേളകം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോളനികൾ, പുനരധിവാസ മേഖലകൾ, വനമേഖലകൾ, പ്രധാന പാതകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഒരുക്കിയതായി ബന്ധപ്പെട്ട പോലീസ് കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.

നേരത്തേ മൂന്ന് സ്‌ത്രീകൾ ഉൾപ്പെട്ട മാവോയിസ്‌റ്റ് സംഘം പേരാമ്പ്ര പ്ളാന്റേഷൻ എസ്‌റ്റേറ്റിൽ നോട്ടീസ് പതിച്ചിരുന്നു. റീപ്‌ളാന്റേഷന്റെ മറവിൽ തോട്ടം ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്‌ളാന്റേഷൻ ഭൂമി തൊഴിലാളികൾക്ക്, തൊഴിലാളികളെ തെരുവിലെറിയാൻ കോടികൾ കോഴവാങ്ങിയ കരിങ്കാളികളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു പോസ്‌റ്ററിലെ വാചകങ്ങൾ.

Read Also: യുപിയിൽ പോലീസ് കോൺസ്‌റ്റബിളിന് നേരെ വെടിവെപ്പ്; പിന്നിൽ അജ്‌ഞാതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE