കാലടി: സംസ്കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമന പരാതി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകന് അനധികൃതമായി പബ്ളിക്കേഷൻ ഓഫീസറായി നിയമനം നൽകിയെന്നാണ് ആരോപണം. തസ്തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കി മറ്റൊരാൾക്ക് നിയമനം നൽകുകയായിരുന്നു. താൽകാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ നടത്താറില്ലാത്ത സർവകലാശാലയിൽ ഇത്തവണ വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നൽകിയത്.
പബ്ളിക്കേഷൻ വിഭാഗത്തിലേക്ക് ഓഫീസറെ നിയമിക്കാൻ കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത്. എന്നാൽ, ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഉത്തരവിറങ്ങിയ ശേഷമാണ് നിയമനം സംബന്ധിച്ച് സിൻഡിക്കറ്റ് അംഗങ്ങൾക്ക് പോലും വിവരം ലഭിച്ചതെന്നാണ് റിപ്പോർട്.
Read also: പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും