കാലടി സംസ്‌കൃത സർവകലാശാല; വീണ്ടും അനധികൃത നിയമനമെന്ന് പരാതി

By Syndicated , Malabar News
Ajwa Travels

കാലടി: സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമന പരാതി. മലയാളം വിഭാഗത്തിലെ ഗസ്‌റ്റ് അധ്യാപകന് അനധികൃതമായി പബ്ളിക്കേഷൻ ഓഫീസറായി നിയമനം നൽകിയെന്നാണ് ആരോപണം. തസ്‍തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കി മറ്റൊരാൾക്ക് നിയമനം നൽകുകയായിരുന്നു. താൽകാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ നടത്താറില്ലാത്ത സർവകലാശാലയിൽ ഇത്തവണ വിജ്‌ഞാപനം പോലും പ്രസിദ്ധീകരിക്കാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നൽകിയത്.

പബ്ളിക്കേഷൻ വിഭാഗത്തിലേക്ക് ഓഫീസറെ നിയമിക്കാൻ കഴിഞ്ഞ ഓഗസ്‌റ്റ് മുപ്പതിനാണ് സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത്. എന്നാൽ, ഈ തസ്‌തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്‌ച ഉത്തരവിറക്കുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഉത്തരവിറങ്ങിയ ശേഷമാണ് നിയമനം സംബന്ധിച്ച് സിൻഡിക്കറ്റ് അംഗങ്ങൾക്ക് പോലും വിവരം ലഭിച്ചതെന്നാണ് റിപ്പോർട്.

Read also: പന്തീരാങ്കാവ് കേസ്; സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE