ന്യൂഡെൽഹി: ലിംഗഭേദമില്ലാതെ തങ്ങളുടെ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ 30 ആഴ്ച വരെയുള്ള അവധി അനുവദിക്കാൻ തീരുമാനിച്ച് പ്രമുഖ ഓൺലൈൻ കോമേഷ്യൽ പ്ളാറ്റ്ഫോമായ മീഷോ. ജീവനക്കാർക്ക് സഹായകരമാവുന്ന പുതിയ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, കുടുംബത്തെ പരിപാലിക്കുന്നതിലും വളർത്തുന്നതിലുമുള്ള പരിശ്രമങ്ങൾ മനസിലാക്കിയ സാഹചര്യത്തിലുമാണ് പുതിയ പോളിസി രൂപകൽപന ചെയ്തിരിക്കുന്നത്; മീഷോ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുകയും, ജീവനക്കാരുടെ ലിംഗഭേദമോ, ലൈംഗിക സ്വത്വമോ പരിഗണിക്കാതെ വിവേചനരഹിതമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നയമെന്നും കമ്പനി വ്യക്തമാക്കി.
1000 ജീവനക്കാരാണ് മീഷോയ്ക്ക് രാജ്യത്തുള്ളത്. പുതിയ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള അവധി പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ഒരു മാസം മുതൽ 30 ആഴ്ച (210 ദിവസം) വരെയുള്ള ശമ്പളത്തോടെയുള്ള അവധി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്ത് ‘ജോജി’; മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം