ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ പിഎൻബിയിൽ ലയിച്ചിരുന്നു. ഈ രണ്ട് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്ന് മുതൽ അസാധുവാകും എന്നാണ് പിഎൻബി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ ഇവയുടെ പഴയ ചെക്കുകൾ അസാധുവാകും എന്നതിനാൽ ഇടപാട് തടസപ്പെടാതിരിക്കാൻ എത്രയും പെട്ടെന്ന് പുതിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ അടങ്ങിയ ചെക്ക് ബുക്കുകൾ കൈപ്പറ്റണമെന്ന് ബാങ്ക് അറിയിച്ചു. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, പിഎൻബി വൺ എന്നിവയിലൂടെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാം. കൂടാതെ കോൾ സെന്റർ മുഖേനയും ചെക്ക് ബുക്ക് ആവശ്യപ്പെടാം.
Read Also: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ