ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുമ്പോഴും പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നതായി സർവേ ഫലം. രാജ്യത്തെ 366 ജില്ലകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
സർവേയിൽ തങ്ങളുടെ നാട്ടിൽ മാസ്ക് ധരിക്കുന്നതായി കാണപ്പെടുന്നുവെന്ന് വ്യക്തമാക്കിയത് 13 ശതമാനം ആളുകൾ മാത്രമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കപ്പെടുന്നതായി വെറും 6 ശതമാനം ആളുകൾ മാത്രമാണ് പറഞ്ഞത്.
കോവിഡ് വ്യാപനം സംബന്ധിച്ച് ആളുകൾക്കിടയിൽ ഭയം കുറഞ്ഞു വരുന്നതായും അലംഭാവം കൂടുന്നതായും സർവേ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഈ മനോഭാവം രാജ്യത്ത് മൂന്നാം തരംഗം ശക്തമാകാൻ ഇടയാക്കുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്.
Read also: ഹരിത മുൻ ഭാരവാഹികളുടെ പരാതി; വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും