രാജ്യത്ത് മാസ്‌ക് ഉപയോഗം കുറയുന്നതായി സർവേ ഫലം

By Team Member, Malabar News
Mask Using Decreased In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുമ്പോഴും പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നതായി സർവേ ഫലം. രാജ്യത്തെ 366 ജില്ലകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.

സർവേയിൽ തങ്ങളുടെ നാട്ടിൽ മാസ്‌ക് ധരിക്കുന്നതായി കാണപ്പെടുന്നുവെന്ന് വ്യക്‌തമാക്കിയത്‌ 13 ശതമാനം ആളുകൾ മാത്രമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കപ്പെടുന്നതായി വെറും 6 ശതമാനം ആളുകൾ മാത്രമാണ് പറഞ്ഞത്.

കോവിഡ് വ്യാപനം സംബന്ധിച്ച് ആളുകൾക്കിടയിൽ ഭയം കുറഞ്ഞു വരുന്നതായും അലംഭാവം കൂടുന്നതായും സർവേ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഈ മനോഭാവം രാജ്യത്ത് മൂന്നാം തരംഗം ശക്‌തമാകാൻ ഇടയാക്കുമെന്നും സർവേ ഫലങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.

Read also: ഹരിത മുൻ ഭാരവാഹികളുടെ പരാതി; വനിതാ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE