ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില ഇടങ്ങളിൽ മാത്രമായി ഇത് പരിമിതപ്പെടുത്തും.
ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ശരീരതാപനില പരിശോധന ആവശ്യമുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ കോവിഡ് രോഗ വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ നാലാം ഘട്ട നടപടികളുടെ ഭാഗമാണ് ഈ തീരുമാനം.
Read Also: തിരുവനന്തപുരം സ്വർണക്കടത്ത്; ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി എന്‍ഐഎ