ഷൂട്ടിംഗ് തടഞ്ഞുള്ള സമരം അനുവദിക്കില്ല; വിഡി സതീശൻ

By Syndicated , Malabar News
vd-satheesan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് സമരം സിനിമാ വ്യവസായത്തിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്തെ ഇന്ധന നികുതി കുറക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും ഷൂട്ടിംഗ് സ്‌ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്‌ട്രീയമായ ആക്ഷേപങ്ങൾ രാഷ്‌ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇത്തരം രീതികൾ കോൺഗ്രസിന് ചേർന്നതല്ല. ഇത് കെപിസിസി യോഗ തീരുമാനമാണ്. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

എന്നാൽ റോഡുകൾ തടഞ്ഞ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സിനിമാ ചിത്രീകരണം നടത്തിയാൽ ഇടപെടുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂത്ത് കോൺഗ്രസ്.

Read also: പഞ്ചാബ് കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE