തിരുവനന്തപുരം: തലസ്ഥാനത്തെ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
16366: നാഗർകോവിൽ-കോട്ടയം പാസഞ്ചർ, 16127: ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (14/11/ 21) എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ. തിരുവനന്തപുരം നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 0471 2377706.
Read Also: ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്റ്റിൻ