പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.
പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു.
പമ്പാ സ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതിയുണ്ട് എങ്കിലും പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
Read also: കശ്മീരിൽ ഭീകരാക്രമണം; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു