ശബരിമല; തീർഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു

By Syndicated , Malabar News
sabarimala
Ajwa Travels

പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്‌ജീകരിച്ചു.

പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതിയുണ്ട് എങ്കിലും പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Read also: കശ്‌മീരിൽ ഭീകരാക്രമണം; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE