ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുൽഷാൻ ചൗക്കിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാർ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. മുഹമ്മദ് സുൽത്താൻ, ഫയാസ് അഹമ്മദ് എന്നീ പോലീസ് ഉദ്യോഗസ്‌ഥരാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ശക്‌തമാക്കിയിട്ടുണ്ട്. മരിച്ച പോലീസുകാർക്ക് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള അനുശോചനം അറിയിച്ചു. കശ്‌മീരിലെ കുടിയേറ്റ തൊഴിലാളികൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ശേഷം താഴ്‌വരയിൽ നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്.
Also Read: ഒമൈക്രോൺ; രോഗലക്ഷണങ്ങൾ കുറവ്, വാക്‌സിനും മാസ്‌കും പ്രധാനം