മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

By Trainee Reporter, Malabar News
money seized in malappuram
Representational Image

മലപ്പുറം: അരീക്കോട് അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്ന് രാവിലെ വാലില്ലാപ്പുഴയിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ (36), മഹാരാഷ്‌ട്ര സ്വദേശി ഗണേശ (44) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ അരീക്കോട് പോലീസാണ് വാഹന പരിശോധന നടത്തിയത്. പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയാണ് പിടികൂടിയത്.

Most Read: സ്വകാര്യ ബസ് സമരം മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE