മോദിയെ പിന്തുടരുന്നു, അതിനാൽ മാസ്‌ക് ധരിക്കില്ല; സഞ്‌ജയ്‌ റാവത്ത്

By Desk Reporter, Malabar News
sanjay-raut

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ പിന്തുടരുന്നതിനാല്‍ മാസ്‌ക് ധരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌ റാവത്ത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദ്യത്തിന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്യുന്നില്ല. ഞാന്‍ മോദിയെയാണ് പിന്തുടരുന്നത്. അതിനാലാണ് മാസ്‌ക് ധരിക്കാത്തത് എന്നായിരുന്നു മഹാരാഷ്‌ട്ര എംപിയുടെ മറുപടി.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്‌ഥലങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര. 450 പേര്‍ക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. മുംബൈയില്‍ നിലവിൽ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ശ്രീനഗറിൽ 3 ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE