ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭൂതകാല’ത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയും മുഖ്യ വേഷത്തിലുണ്ട്.
സംവിധായകൻ അൻവർ റഷീദൊരുക്കുന്ന ‘ഭൂതകാലം’ ഷെയ്ൻ നിഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ളാൻ ടി ഫിലിംസ് ആണ് നിർമിക്കുന്നത്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനുവരി 21ന് ചിത്രം സോണി ലൈവിൽ റിലീസ് ചെയ്യും. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രേവതിയുടെ മകനായാണ് ഷെയിൻ നിഗം എത്തുന്നത്.
നേരത്തെ ചിത്രത്തിന് വേണ്ടി ഷെയിൻ ആദ്യമായി സംഗീത സംവിധാനവും ആലാപനവും രചനയും നിർവഹിച്ച ‘രാ താരമേ..’ എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ ഗാനം പ്രേക്ഷക ശ്രദ്ധ ആർജിക്കുകയും ചെയ്തിരുന്നു.
ഗോപി സുന്ദറാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.
Most Read: വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ